Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ഇസ്ലാമിക് തീവ്രവാദ സംഘടന നടത്തിയ ആക്രമണത്തില്‍ 36 പേര്‍ മരിച്ചു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇസ്ലാമിക് സ്റ്റേറ്റിനോട് വിധേയത്വം പ്രഖ്യാപിച്ച അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) എന്ന സംഘടന വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്.

രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗത്തുള്ള നോര്‍ത്ത് കിവു പ്രവിശ്യയിലാണ് ആക്രമണം നടന്നത്. മുക്കോണ്ടി ഗ്രാമത്തിലെ വീടുകള്‍ക്ക് നേരെയാണ് എഡിഎഫ് ഗറില്ലാ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം നിരവധി പേരെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വീടുകളില്‍ ഉറങ്ങിക്കിടന്നവരെ ബന്ധനസ്ഥരാക്കിയ ശേഷം വീടുകള്‍ക്ക് തീ വയ്ക്കുകയായിരുന്നുവെന്നും മരണസംഖ്യ ഇനിയും ഉയരുന്നുമെന്നും കിവുവിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു