Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.

ന്യൂഡല്‍ഹി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദുയയെ അറസ്റ്റ് ചെയ്തു.
ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. അറസ്റ്റ് ചെയ്തത് മൂന്ന ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ്. സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇഡി ഉദ്യോഗസ്ഥര്‍ ഇന്ന് തിഹാര്‍ ജയിലിനുള്ളില്‍ വെച്ച്‌ സിസോദിയയെ ചോദ്യം ചെയ്തതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്തത് രാവിലെ 10.15 മുതല്‍ 11 വരെയായിരുന്നു.

അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി വെളളിയാഴ്ച പരിഗണിക്കും. തിങ്കാളാഴ്ച്ച മനീഷ് സിസോദിയയെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത് മാര്‍ച്ച്‌ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ടുള്ള ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിപ്രകാരമാണ്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.