Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

**EDS: VIDEO GRAB** New Delhi: AAP leader and former Delhi deputy chief minister Manish Sisodia being brought to Rouse Avenue Court in connection with the Delhi excise policy case, in New Delhi, Friday, March 10, 2023. (PTI Photo)(PTI03_10_2023_000124B)

മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.

ന്യൂ‍ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.

ഏഴ് ദിവസത്തേക്ക് ആണ് സിസോദിയയെ സ്പെഷ്യല്‍ ജഡ്ജി ജസ്റ്റിസ് നാഗ്‌പാല്‍ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് സിസോദിയയെ മദ്യനയ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഉച്ചയോടെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്ത 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. നേരത്തെ അറസ്റ്റിലായ അരുണ്‍ രാമചന്ദ്രപിള്ള സിസോദിയയ്ക്കും കെജ്‌രിവാളിനും വേണ്ടിയാണ് ദക്ഷിണേന്ത്യന്‍ ലോബിയുടെ മുന്നില്‍ ഇടനിലക്കാരനായതെന്ന് ഇ.ഡി ആരോപിച്ചു. തെളിവ് നശിപ്പിക്കാന്‍ എട്ട് ഫോണുകള്‍ ഈ കാലയളവില്‍ സിസോദിയ ഒഴിവാക്കിയെ‌ന്നും ഇ.ഡി വാദിച്ചു.

എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഏജന്‍സികള്‍ അവകാശം പോലെ കാണുന്നു എന്ന് മനീഷ് സിസോദിയയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ഇതില്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 17ന് മനീഷ് സിസോദിയയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.