Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .

ലോസ് ആഞ്ചലസ് . മികച്ച നടനുള്ള 95ആം ഓസ്കര് പുരസ്കാരം ബ്രെണ്ടന്‍ ഫേസറിന്. ദ വെയ്ല് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.90കളില് തിളങ്ങിനിന്ന ബ്രെണ്ടന്‍ ഫേസര് ദ വെയ്ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെല്‍ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് മിഷേല്‍ യോ. എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സാണ് മികച്ച സിനിമ.

14 വര്‍ഷത്തിന് ശേഷം ഓസ്കര്‍ പുരസ്കാരം ഇന്ത്യയിലെത്തി. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ സംഗീത സംവിധായകന്‍ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്പറേഴ്സ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി.

എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് പുരസ്കാരങ്ങള് വാരിക്കൂട്ടി. കി ഹൂയ് ക്വിവാന് ആണ് മികച്ച സഹനടന്. എവരിതിങ് എവരിവെയര് ഓള് അറ്റ് വണ്സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.