Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.

95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനനത്തില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ദ എലിഫന്റ് വിസ്പറേഴ്സും ആര്‍.ആറിലെ ‘നാട്ടു നാട്ടു.’ ഗാനവും പുരസ്‌കാര നേട്ടത്തിലെത്തിയത് ഇന്ത്യക്ക് അഭിമാന നിമിഷമായി.ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലാണ്‌ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ പുരസ്‌കാരം നേടിയത്. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായിക. നിര്‍മ്മാണം ഗുനീത് മോംഗ.തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്‌സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

നാല്‍പ്പതു മിനിറ്റാണ് ഡോക്യൂമെന്ററിയുടെ ദൈര്‍ഘ്യം.

ഓസ്‌കാര്‍ ഏറ്റുവാങ്ങി ‘നാട്ടു നാട്ടു’ സംഗീത സംവിധായകന്‍ എംഎം കീരവാണി. ഗാന രചയിതാവ് ചന്ദ്ര ബോസിനൊപ്പമാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.പുരസ്‌ക്കാരം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി ഓസ്‌കാര്‍ സ്വീകരിച്ചു കൊണ്ട് കീരവാണി പറഞ്ഞു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം പുരസ്‌ക്കാരം സ്വന്തമാക്കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.