Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.

ഇസ്‍ലാമാബാദ്: ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പാകിസ്താനില്‍ വ്യാപക പ്രതിഷേധം.മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലാഹോറിലെ സമാൻ പാർക്ക് വസതിക്ക് സമീപം ബുധനാഴ്ചയും പിടിഐ അനുകൂലികളും നിയമപാലകരും തമ്മിലുള്ള സ്തംഭനാവസ്ഥ തുടർച്ചയായ രണ്ടാം ദിവസവും തുടർന്നു.പൊലീസും ഇംറാന്‍റെ അനുയായികളും തമ്മില്‍ സംഘര്‍ഷം .അറസ്റ്റ് പ്രതീക്ഷിച്ച്‌ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ച്‌ ഇംറാന്‍ ഖാന്‍.
ഇന്ന് പുലർച്ചെ തോഷ്ഖാന കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പുതിയ ശ്രമം നടത്തിയതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഇതുവരെ, ഏറ്റുമുട്ടലിൽ പോലീസിന് 30 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്, കുറഞ്ഞത് 15 പിടിഐക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാക് മുന്‍ പ്രധാനമന്ത്രിയും തഹ് രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇംറാന്‍ ഖാനെ അറസ്റ്റുചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഇംറാന്‍റെ വസതിക്കുമുന്നില്‍ പൊലീസും അനുയായികളും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങള്‍ വന്‍ വിലയ്ക്ക് മറിച്ചുവിറ്റുവെന്ന കേസിലാണ് ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ലാഹോറിലെത്തിയത്. ഇതിനുപിന്നാലെ വീഡിയോ സന്ദേശവുമായെത്തിയ ഇംറാന്‍ താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും പോരാടണമെന്നും ആഹ്വാനം ചെയ്തു . ഇതോടെ പ്രവര്‍ത്തകര്‍ ഇംറാന്‍റെ വസതിക്കുമുന്നില്‍ തടിച്ചുകൂടി.അനുയായികളും പൊലീസും തമ്മില്‍ സംഘര്‍ഷം . പൊലീസിനു നേരെ കല്ലേറുണ്ടായി. അനുയായികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ലാഹോറിലെ വസതിക്കുമുന്നില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇംറാന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.