Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂലി അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പഞ്ചാബ് പൊലീസില്‍ കീഴടങ്ങി.

അമൃത്പാലിന്റെ അമ്മാവന്‍ ഹര്‍ജിത് സിങ്, ഡ്രൈവര്‍ ഹര്‍പ്രീത് സിങ് എന്നിവര്‍ പുലര്‍ച്ചെ 1.30 ഓടെ ഡി.ഐ.ജി നരേന്ദ്ര ഭാര്‍ഗവിന് മുമ്ബാകെയാണ് കീഴടങ്ങിയത്.

ശനിയാഴ്ച മെഹത്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ ഉപയോഗിച്ച മെഴ്സിഡസ് കാറും പൊലീസ് കണ്ടെത്തി.

അമൃത്പാലിനു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന പൊലീസ് വാദം തുടരവെയാണ് പുതിയ വിവരം പുറത്തു വരുന്നത്. അമൃത്പാലിന്റെ 112 ഓളം അനുയായികളെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അമൃത്പാലിനെ തിരയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് മാര്‍ച്ചും പരിശോധനകളും സംഘടിപ്പിച്ചിരുന്നു.