Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി യുഎപിഎ ട്രിബ്യൂണല്‍ ശരിവച്ചു.

ട്യൂബ്യൂണല്‍ അധ്യക്ഷനും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയുടേതാണ് വിധി. ഇരുഭാഗവും കേട്ട ശേഷമാണ് ട്രിബ്യൂണല്‍ നിരോധന വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. ഈ ഉത്തരവോടെ കേന്ദ്രത്തിന്റെ തീരുമാനത്തിന് നിയമസാധുത നിലവില്‍ വന്നു. ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ ഫെബ്രുവരി 28നാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഒരംഗം മാത്രമാണാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

യുഎപിഎ നിയമപ്രകാരം, ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനുള്ളില്‍ ട്രിബ്യൂണല്‍ രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജിയാകണം ട്രിബ്യുണലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടാകേണ്ടത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതു പ്രകാരമാണ് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയെ ട്ര്യിബ്യൂണല്‍ അധ്യക്ഷനായി നിയമിച്ചത്.

പിഎഫ്‌ഐക്ക് ട്രിബ്യൂണല്‍ രേഖാമൂലം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്തുകൊണ്ട് നിരോധിക്കരുത് എന്നതിന് വ്യക്തമായ കാരണം സംഘടന അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍. ഇതു പരിഗണിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധം ശരിവച്ചത്.