Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.

ന്യൂഡൽഹി.മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.
സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍.

അതേസമയം തന്റെ ഉദ്ദേശം മോശമായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നും രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.’എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എങ്ങനെയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഐപിസിയുടെ 504-ാം വകുപ്പ് നിർവചിക്കുന്നത് ‘സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം’ എന്നാണ്.