Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.

ന്യൂയോർക്ക്:അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു മരണം….സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ് ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്, അക്രമിയെ വധിച്ച്‌ പോലീസ് തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ വെടിവെപ്പുണ്ടായത്.ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചനകള്‍. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പോലീസ് .9 വയസ്സുള്ള എവ്‌ലിൻ ഡീക്‌ഹോസ്, ഹാലി സ്‌ക്രഗ്‌സ്, വില്യം കിന്നി, സിന്തിയ പീക്ക് (61) എന്നിവരാണ് കൊല്ലപ്പെട്ടത്. ; (61) കാരനായ മൈക്ക് ഹിൽ.കാതറിൻ കൂൻസ്, (60)അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്.