Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.

അമൃത്സര്‍: തന്നെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം സിഖ് സമുദായത്തിനെതിരായ ആക്രമണത്തിന്‍റെ ഭാഗമാണെന്ന് ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിംഗ്.ഒളിവിലിരിക്കെ പുറത്തുവിട്ട വീഡിയോയിലാണ് സിംഗ് ഇക്കാര്യം പ്രസ്താവിച്ചത്.

അറസ്റ്റിനെ ഭയമില്ലെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരിന് വീട്ടില്‍ വച്ച്‌ തന്നെ തന്‍റെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നെന്നും സിംഗ് പറഞ്ഞു. ആര്‍ക്കും തന്നെ അപാ‌യപ്പെടുത്താന്‍ സാധിക്കില്ല. സിഖ് സമുദായത്തില്‍ ഉടലെടുത്ത ഭയം മാറാനായി പൊതുയോഗം നടത്തണമെന്ന് അകാല്‍ തഖ്ത് നേതാവ് ഹര്‍പ്രീത് സിംഗിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അമൃത്പാല്‍ സിംഗ് അറിയിച്ചു.

ഇതിനിടെ, അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്നുള്ള സൂചനകള്‍ ശക്തമായി. ഉപാധികളോടെ പഞ്ചാബ് പോലീസിന് മുന്നില്‍ കീഴടങ്ങുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുമ്ബില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബില്‍ ഉടനീളം അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.