Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വി.ഡി സവര്‍ക്കര്‍ അനുഭവിച്ച ത്യാഗങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.സവര്‍ക്കറുടെ പേരില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പവാറിന്റെ പ്രതികരണം. നാഗ്പൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പവാര്‍.

രാഹുല്‍ ഗാന്ധി വിദേശ മണ്ണില്‍ ഇന്ത്യയെ കുറിച്ച്‌ പറഞ്ഞത് തെറ്റല്ലെന്നും പവാര്‍ പറഞ്ഞു. ഇതിനും മുമ്ബും നേതാക്കള്‍ വിദേശമണ്ണില്‍ ഇന്ത്യയെ കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്. സവര്‍ക്കറെ കുറിച്ചല്ല ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ എങ്ങനെയാണ് രാജ്യം നയിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ് ചര്‍ച്ച വേണ്ടതെന്ന് പവാര്‍ പറഞ്ഞു.

സവര്‍ക്കര്‍ ഇന്ന് ഒരു ദേശീയ പ്രശ്നമല്ല. അത് പഴയൊരു വിഷയമാണ്. സവര്‍ക്കറെ കുറിച്ച്‌ ചില കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല. ഹിന്ദുമഹാസഭയെ കുറിച്ചായിരുന്നു പരാമര്‍ശങ്ങള്‍. ഇതിന് ഒരു മറുവശം കൂടിയുണ്ട്. നമുക്ക് ഒരിക്കലും സവര്‍ക്കറുടെ ത്യാഗങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു.