Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.

വാഷിംഗ്ടണ്‍: പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം.ട്രംപിനെതിരായ മാനനഷ്ടക്കേസ് തള്ളിയതിനാല്‍ സ്‌റ്റോമി ഡാനിയേല്‍സ് ട്രംപിന് കോടതി ചെലവിനുള്ള തുക നല്‍കണം എന്ന് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഉത്തരവിട്ടു. 2018 ല്‍ തന്നെ സ്‌റ്റോമി ഡാനിയേല്‍സിന്റെ കേസ് കോടതി തള്ളിയിരുന്നു.

ഇതില്‍ ട്രംപിന് സ്റ്റോമി ഡാനിയേല്‍സ് പിഴ നല്‍കണം എന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ പിഴത്തുക എത്രയെന്ന് പറഞ്ഞിരുന്നില്ല. അതേസമയം സ്റ്റോമി ഡാനിയേല്‍സ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളിയ കോടതി സ്‌റ്റോമി ഡാനിയേല്‍സ് 121,972 ഡോളര്‍ നല്‍കണം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച മാന്‍ഹട്ടന്‍ കോടതിയില്‍ ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് വിധി വന്നത് എന്നതും ശ്രദ്ധേയമാണ്. 2011 ല്‍ ആണ് സ്‌റ്റോമി ഡാനിയേല്‍സ് ഇന്‍ ടച്ച്‌ മാഗസിനിന് വിവാദമായ അഭിമുഖം നല്‍കിയത്. 2006 മുതല്‍ ട്രംപിനെ അറിയാമെന്നും തങ്ങള്‍ ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്നുമാണ് സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞിരുന്നത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സംഭവം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് പണം നല്‍കി എന്നുമാണ് സ്‌റ്റോമി ഡാനിയേല്‍സ് പറയുന്നത്.