Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.

കേരളം.മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടക്കും.കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫാണ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൗഫ് ഷെരീഫ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ച് റൗഫിന്റെ ആവശ്യം തള്ളുകയായിരുന്നു. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.