Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.

ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികളുടെ ദേശീയ പദവി സംബന്ധിച്ച കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയ്‌ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. കഴിഞ്ഞ രണ്ട് തവണ നടന്ന പൊതുതിരഞ്ഞെടുപ്പിലും 21 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച സീറ്റുനിലയെയും വോട്ടു വിഹിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം.

അതേസമയം അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം വഹിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. വരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചാല്‍ പദവി നഷ്ടപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടിയാകാന്‍ വീണ്ടും സാധിക്കുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ആംആദ്മി പാര്‍ട്ടി എന്നിവയ്‌ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളതെന്നും കമ്മീഷന്‍ അറിയിച്ചു.