Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.

കൽപ്പറ്റ : നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ ഉറച്ച്‌ നില്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി.വയനാട്ടിലെ ജനതയോട് സംസാരിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഭരണകൂടം രാഹുലിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചപ്പോള്‍ വയനാട് രാഹുലിന്‍റെ ശബ്ദമായി മാറിയെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി ധീരനും സത്യസന്ധനുമാണ്. വയനാട്ടിന് രാഹുലിനെയും രാഹുലിന് വയനാടിനേയും അറിയാം. വയനാടിന് രാഹുല്‍ താങ്ങും തണലുമായി നില്‍ക്കുന്ന ജനപ്രതിനിധിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ വയനാട് രാഹുലിനൊപ്പം ഉറച്ച്‌ നിന്നു. രാഹുലിനെ ഭവന രഹിതനാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ഭവനങ്ങള്‍ രാഹുലിനായി നീക്കി വയ്ക്കാന്‍ വയനാട്ടുകാര്‍ തയ്യാറായി. അതിന് വയനാട്ടിന് നന്ദിയുടെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തോടുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.