Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.

ശ്രീനഗർ: ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്.
ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന്‍ റൗഫ് അഹമ്മദ് ഷെയ്ഖിന്റെ വസതിയിലാണ് റെയ്ഡ്. അനന്ത്‌നാഗില്‍ മുഹമ്മദ് ഇഖ്ബാല്‍ ഹാജിയുടെ വീട്ടിലും എന്‍ഐഎ സംഘമെത്തി.

ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര, ശ്രീനഗര്‍, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ എന്‍ഐഎ സംഘമെത്തി. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു.