Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.

ഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. തീവ്രവാദം, മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്ഡ് നടത്തുന്നത്.രാജസ്ഥാന്‍, പഞ്ചാബ്, യു.പി, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

പാകിസ്താന്‍, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരുടെ സാമ്ബത്തിക സ്രോതസുകള്‍ കണ്ടെത്തുന്നതിനാണ് റെയ്ഡ് എന്നാണ് എന്‍.ഐ.എ നല്‍കുന്ന സൂചന.