Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.

ന്യൂഡൽഹി: 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.2000 ത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. മെയ് 23 മുതല്‍ നോട്ടുകള്‍ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബര്‍ല 30 തിന് മുമ്ബ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐ വ്യക്തമാക്കി.