Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്

ജനുവരി ഒന്നുമുതല്‍ ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്. വ്യക്തികളോ കമ്പനികളൊ സ്ഥാപനങ്ങളോ വ്യവസായമോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കുകയോ കൊണ്ടുപോവുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ പിഴവീഴും. ആദ്യവട്ടലംഘനത്തിന് 10,000 രൂപ പിഴയും വീണ്ടും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും വീണ്ടും ലംഘിച്ചാല്‍ 50,000 രൂപയുമാണ് പിഴ.

ഈ മാസം 15 വരെ നിയമനടപടികളുണ്ടാകില്ല. തുടര്‍ന്ന് നടപടികളിലേക്ക് നീങ്ങും. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പരിസ്ഥിതിവകുപ്പ് പുറപ്പെടുവിക്കും. പ്ലാസ്റ്റിക്കിന് ബദലായി കുടുംബശ്രീ എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ വിപണിയിലെത്തിക്കും.