Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടു

മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രമായ മോഹന്‍ലാല്‍ കുതിരപ്പുറത്തേറി പായുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 26 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഒരു ദൃശ്യവിരുന്ന് ഈ വര്‍ഷം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യട്ടെ. എന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു ചിത്രത്തോടെ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെയാണ് മരക്കാര്‍ എത്തുന്നത്. പ്രിയദര്‍ശനാണ് സംവിധാനം. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കോഴിക്കോട്ട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്ലീം പടനായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാര്‍. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ച ആളായിരുന്നു അദ്ദേഹം.