Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വലിയ തിരുമേനിയുടെ കൈയില്‍ മുത്തമിട്ട് ഗവര്‍ണര്‍

പത്തനംതിട്ട: ചിരിയുടെ വലിയ മെത്രാപ്പോലീത്തയുടെ ആരോഗ്യം വേഗം മെച്ചപ്പെടട്ടെയെന്ന് ആശംസിച്ച് കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.

വലിയ തിരുമേനിയുടെ കൈയില്‍ മുത്തമിട്ടാണ് ഗവര്‍ണര്‍ സ്‌നേഹസംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടെയാണ് ആരോഗ്യം മെച്ചെപ്പെടട്ടേയെന്ന് ഗവര്‍ണര്‍ ആശംസിച്ചത്. ഇതിനിടെ വലിയ തിരുമേനിയുടെ കൈയൊപ്പ് രേഖപ്പെടുത്തിയ ‘ചിരിയുടെ വലിയ മെത്രാപ്പോലീത്ത’ എന്ന പുസ്തകം ഗവര്‍ണര്‍ക്ക് അദ്ദേഹം സമ്മാനിച്ച് ആശിര്‍വദിക്കുകയും സഭയുടെ ആശംസകള്‍ നേരുകയും ചെയ്തു.

മര്‍ത്തോമ സഭ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിനെത്തിയതായിരുന്നു ഗവര്‍ണര്‍. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് അറിയിച്ച വലിയ തിരുമേനിയെ ചടങ്ങിന് മുന്നോടിയായി ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശിക്കുകയായിരുന്നു.