Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കാര്‍ഷികമേഖലയിലെ നൂതന ആശയങ്ങളുമായി വൈഗ 2020

തൃശ്ശൂര്‍: കാര്‍ഷികോല്‍പ്പന്ന സംസ്‌കരണവും, മൂല്യവര്‍ധനവും ലക്ഷ്യമാക്കി നടത്തുന്ന വൈഗ 2020 ജനുവരി നാലിന് തൃശൂരില്‍ തുടക്കമാകും. ജനുവരി ഏഴ് വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങള്‍ പങ്കുവെക്കുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവയുടെ സാധ്യത മനസ്സിലാക്കുന്നതിനും കേരളത്തിലെ കര്‍ഷകരെയും സംരഭകരെയും ശാസ്ത്രജ്ഞരെയും പൊതുസമൂഹത്തെയും ഒത്തൊരുമിപ്പിച്ചു നടത്തുന്ന വൈഗയുടെ നാലാം പതിപ്പാണിത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ട് വേദികളിലായി നിരവധി വിഷയങ്ങളില്‍ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന 350 അധികം പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.