Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്റെ അപേക്ഷ കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രഥമദൃഷ്യട്യാ ഇവര്‍ക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താല്‍ തന്നെ പ്രതിപ്പട്ടികയില്‍ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പറഞ്ഞു.

തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തില്‍ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുമ്പുളള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതിക്കു മുമ്പിലുണ്ടായത്. പ്രതികള്‍ക്കു മേല്‍ കുറ്റം ചുമത്തല്‍ തിങ്കളാഴ്ചയാണ്. ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, കോടതി വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.