Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മകര സംക്രമപൂജ 15ന് പുലർച്ചെ; 14ന് രാത്രി ശബരിമല നട അടക്കില്ല

പത്തനംതിട്ട: പതിവിന് വിപരീതമായി ഇത്തവണ മകര സംക്രമ പൂജ നടക്കുക 15 ന് പുലർച്ചെ. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 2.09 നാവും സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുന്നത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻവശം കൊടുത്തു വിടുന്ന നെയ്യാണ് സംക്രമ ദിനത്തിൽ ഭഗവാന് അഭിഷേകത്തിനായി ഉപയോഗിക്കുകുന്നത്.

13 ന് വൈകിട്ട് ആചാര്യ വരണം, പ്രാസാദ ശുദ്ധി, 14ന് രാവിലെ ഗണപതിഹോമത്തിന് ശേഷം ബിംബ ശുദ്ധി ക്രിയ എന്നിവ നടക്കും. 14 ന് വൈകിട്ട് 4ന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴ പൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കു ള്ള ഒരുക്കങ്ങൾ ആരംഭിക്കും. തുടർന്ന് സംക്രമ പൂജകൾ അടക്കം നടക്കും.

15 ന് വൈകിട്ട് 6.40 ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം ആകാശനീലിമയിൽ മകര സംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. 20ന് മാളിക പുറത്തു നടക്കുന്ന ഗുരുതിയ്ക്കും, 21 ന് പന്തളം രാജാവിന്റെ ദർശനത്തിനും ശേഷം രാവിലെ 7ന് നടയടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കും.