Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കാസര്‍ഗോഡ് ജില്ലയില്‍ അക്കേഷ്യ മരങ്ങള്‍ പൂര്‍ണ്ണമായി മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

കാസര്‍ഗോഡ്: ജില്ലയിലെ അക്കേഷ്യ മരങ്ങള്‍ പൂര്‍ണ്ണമായി മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക വനവല്ക്കരണ വിഭാഗം നട്ടുവളര്‍ത്തിയ അക്കേഷ്യ മരങ്ങള്‍ നാടിന്റെ പരിസ്ഥിതിയോട് ഇണങ്ങാത്തതും വെള്ളം ധാരാളമായി വലിച്ചെടുക്കുന്ന സാഹചര്യത്തിലാണ് വികസന സമിതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഉഷ്ണമേഖലാ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരിനം നിത്യഹരിത വൃക്ഷമാണ് അക്കേഷ്യ. 1984-1987 കാലഘട്ടത്തിലാണ് വനവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ വഴിയരികിലും മറ്റും ഈ വൃക്ഷം ധാരാളമായി വെച്ചുപിടിപ്പിച്ചത്. അക്കേഷ്യ എന്ന ഈ വൃക്ഷം തദ്ദേശ ജൈവ വൈവിധ്യത്തിന് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്.

വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ. ഇവ മണ്ണില്‍ നിന്നും വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. സസ്യം പുഷ്പിക്കുമ്പോള്‍ വായുവില്‍ പൂമ്പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കുന്നു.