Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സപ്ലൈകോ നെല്ല് സംഭരണം; രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് നാലു കോടി രൂപയുടെ മൂല്യം

തൃശ്ശൂര്‍: കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണം രണ്ടാം ഘട്ടത്തില്‍ 1512 ടണ്‍ പൂര്‍ത്തിയായി. നാലര കോടിയുടെ രൂപയുടെ മൂല്യമാണ് ഇത് വഴി സപ്ലൈകോയ്ക്ക് നേടാനായത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് നെല്ല് സംഭരണം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. ഈ വര്‍ഷവും അത്ര തന്നെ നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാംഘട്ട രജിസ്‌ട്രേഷനില്‍ ഇതിനകം പങ്കാളികളായത് 24391 കര്‍ഷകര്‍. തലപ്പിള്ളി താലൂക്കില്‍ നിന്ന് ഏറ്റവുമധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10402 പേര്‍. സീസണ്‍ ആയതിനാല്‍ ജനുവരി മാസം കഴിയുന്നതോടെ കര്‍ഷകരുടെ എണ്ണം ഇനിയും വര്‍ധിക്കും. 2020 ജൂണിലാണ് നെല്ല് സംഭരണം പൂര്‍ത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറായിട്ടുണ്ട്. കര്‍ഷകര്‍ക്ക് സ്വകാര്യ മില്ലുകള്‍ നല്‍കുന്നതിനേക്കാള്‍ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നല്‍കുന്നത്. പുറത്ത് 18/19 രൂപ സംഭരണ വിലയായി നല്‍കുമ്പോള്‍ സപ്ലൈകോ നല്‍കുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.

www.supplycopaddy.in എന്ന സൈറ്റ് വഴിയാണ്കര്‍ഷകര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കര്‍ഷകര്‍ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസര്‍ അറിയിച്ചു. വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് അധികൃതര്‍ക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാവൂ.

വയല്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പാഡി ഓഫീസിലേക്ക് അയക്കും. അവിടെ നിന്ന് കൊയ്ത്ത് തീയതിക്കകം പൂര്‍ത്തിയാക്കേണ്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും അവരവരുടെ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാനും, കൊയ്ത്തിനു അഞ്ച് ദിവസം മുന്‍പു തന്നെ, നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ച്, കര്‍ഷകരെ അറിയിക്കാനും നേരത്തെ ചെയ്യാനും സാധിക്കും. കൊയ്ത്തു കഴിഞ്ഞ്, നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. അപേക്ഷകള്‍ സമയത്തിന് കിട്ടിയാല്‍ മാത്രമേ കൃത്യമായ സമയത്ത് മില്ല് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.