Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മരട് ഫ്‌ലാറ്റ്‌ പൊളിക്കല്‍: പൊലീസ് സുരക്ഷ ശക്തമാക്കി

സ്‌ഫോടനത്തിനായി ഫ്‌ലാറ്റുകള്‍ സജ്ജമാക്കിയതോടേ മരടില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സ്‌ഫോടനത്തിന് മുന്നോടിയായി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഫ്‌ലാറ്റുകള്‍ക്ക് സമീപം മോക്ക് ഡ്രിലും നടന്നു. നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം അതിക്രമിച്ച് കടക്കുന്നത് ആരായാലും വിട്ട് വീഴ്ച്ചയില്ലാത്ത നിയമ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി.

ഓരോ ഫ്‌ലാറ്റിന് സമീപവും 200 മീറ്റര്‍ ചുറ്റളവില്‍ 800 പൊലീസുകാരും നാല് വിതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സജ്ജമാണ്. തീരദേശ പൊലീസും കായലില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ന് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അവസാനവട്ട തീരുമാനങ്ങള്‍ വിശദീകരിച്ചു.

നാളെ വീടുകളില്‍ നിന്നും രാവിലെ എട്ട് മണി മുതല്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങും. 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങുമ്പോള്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. എന്നാല്‍ രണ്ടാം സൈറണ്‍ മുഴങ്ങുന്ന 10.55 നാണ് നാഷണല്‍ ഹൈവേ തടയുകയുക. കൃത്യം 11 മണിക് ആദ്യ സ്‌ഫോടനം നടക്കും.