Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സുപ്രീം കോടതി വിധി നടപ്പാക്കി: മരടിലെ നാലു ഫ്‌ലാറ്റുകളും പൊളിച്ചു

മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്ന് നിലം പൊത്തി. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് ഇന്നു പൊളിച്ചത്. ജെയിന്‍ കോറല്‍ കേവ് രാവിലെ 11.03 നും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് 2.30 നും തകര്‍ത്തു. 372.8 കിലോ സ്‌ഫോടക വസ്തുവാണ് കെട്ടിടം തകര്‍ക്കാനായി ഉദ്ദേശിച്ചത്. ഹോളി ഫെയ്ത്ത് എച്ച് 2 ഒ യും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുന്‍പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇവിടെയും സ്വീകരിച്ചിരുന്നു.

ഇതോടെ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളുടെയും പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കി. ഇനി തിങ്കളാഴ്ച സുപ്രീം കോടതിയെ മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്ത കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.

അതേസമയം തീരദേശപരിപാലന നിയമലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാറിന് മുന്നിലെ വെല്ലുവിളിയാണ്. മരട് ഫ്‌ലാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെ സൂപ്രീം കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു