തിരുവനന്തപുരം: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളുമായി വനംവകുപ്പ്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ വാഹനങ്ങള്‍ ഉപകാരപ്രദമാണ്. ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്നിശമന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്. 59 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്ക് ചെലവായത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള ആധുനിക ഫയര്‍സ്യൂട്ട്, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കും. കാട്ടു തീ അണയ്ക്കുന്നതിനോടൊപ്പം പടരുന്നത് തടയാനും ഇത് ഉപകരിക്കും. ജലാശയങ്ങളില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തേക്ക് നേരിട്ട് എത്ര സമയം വേണമെങ്കിലും വെള്ളം പമ്പുചെയ്യാന്‍ സാധിക്കും. കൂടാതെ 450 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം നീക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, മനുഷ്യവന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറന്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും വാഹനത്തിലുണ്ട്. അത്യുഷ്ണകാലത്ത് കോട്ടൂര്‍, വയനാട് ആനപുനരധിവാസ കേന്ദ്രങ്ങളില്‍ ആനകളെ തണുപ്പിക്കുന്നതിനും, ആദിവാസി കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിനും വന്യമൃഗങ്ങള്‍ക്ക് ഉള്‍ക്കാടുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനും വാഹനം ഉപയോഗിക്കാനാവും.
ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂര്‍, ഈസ്റ്റ് സര്‍ക്കിള്‍ പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സേവനം ലഭ്യമാക്കും. വാഹനങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വകുപ്പിലെ 30 വനസംരക്ഷണ ജീവനക്കാര്‍ക്ക് പരിശീലനം നല്കി. മുഴുവന്‍ വന സംരക്ഷണ ജീവനക്കാര്‍ക്കും ഇതിനാവശ്യമായ പരിശീലനം നല്‍കും. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലം വിലയിരുത്തിയ ശേഷം എല്ലാ ജില്ലകളിലും ഫോറസ്റ്റ് ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളുടെ സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്ത് മന്ത്രി കെ രാജു അറിയിച്ചു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .