Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ഭീമന്‍ കേക്ക്

തൃശ്ശൂര്‍: ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപനത്തോടനുബന്ധിച്ച് നാളെ ഒരുക്കുന്നത് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ വലിപ്പത്തിലുള്ള ഭീമന്‍ വാനില കേക്ക്. തൃശൂര്‍ ടൗണില്‍ രാമനിലയത്തില്‍ നാല് നിരകളിലായി 5 ഇഞ്ച് വീതിയിലും അത്ര തന്നെ പൊക്കത്തിലും ആറര കിലോമീറ്റര്‍ നീളത്തിലുമാണ് കേക്ക് നിര്‍മ്മാണം. ഒരു കോടിയോളം രൂപ ചെലവാക്കി ഓള്‍ കേരള ബേക്കറി ഓണേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളാണ് കേക്ക് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

15-ാം തീയതിയാണ് കേക്ക് നിര്‍മ്മാണം. റോഡില്‍ നാല് കിലോമീറ്റര്‍ നീളത്തില്‍ കേക്ക് നിര്‍മിക്കും. 20 ടണ്‍ തൂക്കമാണ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ചെറുതും വലുതുമായ 1000 ബേക്കറികളുടെ പങ്കാളിത്തം കേക്ക് നിര്‍മ്മാണത്തിലുണ്ട്. 400 പേര്‍ ഇതിനായി തൃശൂരിലെത്തും. റോഡില്‍ വച്ചു നിര്‍മിക്കുന്നതിനാല്‍ കേക്ക് തിന്നാന്‍ പറ്റില്ലെന്നും കാഴ്ചക്കാര്‍ കേക്ക് കണ്ടു മടങ്ങുകയാണ് അഭികാമ്യമെന്നും മേയര്‍ അജിത വിജയന്‍, ഹാപ്പി ഡേയ്‌സ് ജനറല്‍ കണ്‍വീനര്‍ ടി.എസ്. പട്ടാഭിരാമന്‍, ചേംബര്‍ സെക്രട്ടറി എം.ആര്‍.ഫ്രാന്‍സിസ്, ട്രഷറര്‍ ടി.എ.ശ്രീകാന്ത് എന്നിവര്‍ പറഞ്ഞു.

ഗിന്നസ് ബുക്ക് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയില്‍ നിര്‍മ്മിച്ച 3200 മീറ്റര്‍ കേക്കിനാണ് നിലവില്‍ ഗിന്നസ് റെക്കോര്‍ഡ്‌. കേക്ക് നിര്‍മ്മാണത്തില്‍ പ്‌ളാസ്റ്റിക്, തെര്‍മോകോള്‍ മുതലായവ പൂര്‍ണമായി ഒഴിവാക്കും.