Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ വില്പനയ്ക്ക് എത്തിയ പാല്‍ ഗുണനിലവാരമില്ലാത്തത്: 2484 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ ക്ഷീരവികസന വകുപ്പ് അധികൃതര്‍ പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി.

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പാലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പാലില്‍ മായമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ പരിമിതമാണ്. അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ മാത്രമാണു ക്ഷീരവകുപ്പിന്റെ പാല്‍ ഗുണനിലവാര പരിശോധന ലാബുള്ളത്.

മീനാക്ഷിപുരം, ആര്യങ്കാവ് ചെക്‌പോസ്റ്റുകളിലാണു ക്ഷീരവകുപ്പിന്റെ പാല്‍ ഗുണനിലവാര പരിശോധന ലാബ് പ്രവര്‍ത്തിക്കുന്നത്. പാറശാലയില്‍ ലാബ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുടങ്ങാനായില്ല. ഒരുവര്‍ഷത്തിനിടെ ഇതുവരെ 38 വാഹനങ്ങളിലെത്തിച്ച പാലില്‍ മായമുണ്ടെന്ന് രണ്ട് ചെക്‌പോസ്റ്റിലെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.