തിരുവനന്തപുരം: അഞ്ചു വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്ക് ജനുവരി 19 ന് പോളിയോ വാക്സിന് നല്‍കും. സംസ്ഥാനത്ത് 24,50,477 അഞ്ചു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്കാന് ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്സിനേഷന് ബൂത്തുകളും കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ പരിശീലനം ലഭിച്ച വാക്സിനേറ്റര്‍മാര്‍ വീതം ഉണ്ടാകും. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്കി തിരഞ്ഞെടുത്തിട്ടുണ്ട്.
പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ ഈ ദിവസം രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്സിന് വിതരണം ചെയ്യും. റെയില്‍വേ സേറ്റഷനുകളുള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്സിന് നല്‍കും.
മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്സിന് നല്കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കണം. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ വാക്സിന് നല്‍കണം. പള്‍സ് പോളിയോ ദിനത്തില്‍ വാക്സിന് ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ ചെന്ന് വോളണ്ടിയര്‍മാര്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ട്.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 19 ഞായറാഴ്ച രാവിലെ എട്ടിന് ആരോഗ്യ സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.