Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

എന്‍പിആര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുതെന്ന് യെച്ചൂരി: വീടുകയറി പ്രചാരണത്തിന് സി പി എം

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കും. മാര്‍ച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നും സംയുക്ത സമരങ്ങളില്‍ പാര്‍ട്ടി പങ്കാളിയാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല. ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. കേന്ദ്രത്തിനു കേരളത്തോട് അവഗണനയാണ്. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും രാജ്യത്തുള്ള എല്ലാ തടങ്കല്‍ പാളയങ്ങളും പൂട്ടണമെന്നും യെച്ചൂരി പറഞ്ഞു.