Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു സാംസണെ ടീമിലേയ്ക്ക് തിരിച്ചുവിളിച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി-ട്വന്റി ടീമിലേയ്ക്കാണ് സഞ്ജുവിനെ തിരിച്ചു വിളിച്ചിരിക്കുന്നത്.

പൃഥി ഷാ ആയിരിക്കും ഏകദിനത്തിലെ പകരക്കാരന്‍. അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ കളിക്കുക. 24 നാണ് ആദ്യ മത്സരം നടക്കുക. ശ്രീലങ്ക , ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള ട്വന്റി-ട്വന്റി ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് പ്ലെയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചത്.