ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രം. കള്ളവോട്ട് നിയന്ത്രിക്കുന്നതിനായി പുതിയ ആധാര്‍ അപേക്ഷകരുടെയും നിലവിലുള്ള അപേക്ഷകരുടെയും ആധാര്‍ നമ്പറുകള്‍ ശേഖരിക്കാന്‍ നിയമനിര്‍മാണം വേണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി.
1951 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് നിയമ മന്ത്രാലയം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പഠിച്ച് നിയമനിര്‍മാണത്തിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് പൗരന്മാര് തങ്ങളുടെ ആധാര്‍നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ജനുവരി 31 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിനുശേഷം നിയമനിര്‍മാണവുമായി മന്ത്രാലയം മുന്നോട്ടുപോകും.
വോട്ടര്‍ ഐ.ഡിയുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന് നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015 ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .
മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.
ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.