Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 26 ആയി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ ഉയര്‍ന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 26 മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു.

ആരാധനയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി. ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഒഴിവാക്കി. വുഹാനില്‍ കൊറോണ ചികില്‍സയ്ക്ക് വേണ്ടി മാത്രമായി 10 ദിവസത്തിനുള്ളില്‍ പുതിയ ആശുപത്രി നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.

ഹോങ്കോങ്, മക്കാവു, തായ്!വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഫ്രാന്‍സ്, യു.എസ് എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തി. എന്നാല്‍ ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.