Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഗവർണറെ തിരിച്ചുവിളിക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിനായി സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

ഗവർണറെ തിരിച്ചു വിളിക്കാൻ ശുപാർശ ചെയ്യാൻ നിയമസഭയ്ക്ക് അവകാശമുണ്ട്. നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവർണർ എതിർത്തത് ശരിയായില്ല. നിയമസഭയുടെ അന്തസിനെ ഗവർണർ ചോദ്യം ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് ബാധ്യതയായെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാർ പൗരത്വ ഭേതഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിനെ രൂക്ഷമായ ഭാഷയിലായിരുന്നു ഗവർണർ വിമർശിച്ചത്. തങ്ങളുടെ ചൊൽപ്പടിയ്ക്ക് ഗവർണർ നിൽക്കാത്തതിൽ ഭരണപക്ഷത്തിനും പ്രതിപകഷത്തിനും ഒരേപോലെ അതൃപ്തിയുണ്ട്.