Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊറോണ വൈറസ്: എറണാകുളത്ത് ഒരാളെക്കൂടി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

എറണാകുളം ജില്ലയില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഒരാളെക്കൂടി കളമശ്ശേരി മെഡിക്കല്‍കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിന് ആശുപത്രികളില്‍ ഉള്ളവരുടെ എണ്ണം മൂന്നായി.

രണ്ടുപേര്‍ കളമശ്ശേരി മെഡിക്കല്‍കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. 28 ദിവസത്തിനുള്ളില്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 33 പേരെകൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ നിരീക്ഷിക്കും