Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ചൈനയില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ചൈനയിലെ ഹോങ്‌ചോയില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ലോകാരോഗ്യ സംഘടനയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കിയത്. ഇതോടെ മാര്‍ച്ചില്‍ ചൈനയില്‍ത്തന്നെ നടക്കാനിരിക്കുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും അനിശ്ചിതത്വത്തിലായി.

ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും മാ ഷിയോവി പറഞ്ഞു.