Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പുരുഷന്മാര്‍ നിര്‍ബന്ധമായും മുട്ടയുടെ വെള്ള കഴിക്കണമെന്ന് വിദഗ്ധര്‍

മുട്ടയുടെ വെള്ള കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പുരുഷന്മാര്‍ നിര്‍ബന്ധമായും മുട്ടയുടെ വെള്ള കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം, മുട്ടയുടെ വെള്ളയിലടങ്ങിയിരിക്കുന്ന ‘ആല്‍ബുമിന്‍’ ഹോര്‍മോണ്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുമത്രേ. അതുവഴി വന്ധ്യതയെ പ്രതിരോധിക്കാനുള്ള കഴിവ് പുരുഷനില്‍ വര്‍ദ്ധിക്കുന്നു.

മുട്ടയുടെ വെള്ളയില്‍ ജീവകങ്ങളായ എ, ബി12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകലുമായി ബന്ധപ്പെട്ട പേശികളുടെ നാശം തടയാനും തിമിരം, മൈഗ്രേന്‍ എന്നിവ തടയാനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തുന്നത് ശക്തമായ അസ്ഥികള്‍ക്ക് കാരണമാവുകയും ഓസ്റ്റിയോ പൊറോസിസ്, ഒടിവുകള്‍ എന്നിവ തടയുകയും ചെയ്യും. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.