Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശബരിമല കേസ്: 10 ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല, ദര്‍ഗ കേസുകളില്‍ 10 ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അന്ത്യശാസനം. ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ചിന്റെ മുമ്പാകെ വരേണ്ട പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ തമ്മില്‍ സമവായമുണ്ടായില്ലെന്ന് സോളിസിറ്റര്‍ ജനല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് ഈ മാസം 13ന് കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകരോട് പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകര്‍ക്ക് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ആയില്ലെന്നാണ്‌ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്.

മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുന്‍പ് അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.