Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ആന എഴുന്നളളിപ്പ്: ഉത്സവങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ അവസരം

തൃശ്ശൂര്‍: ആന എഴുന്നളളിപ്പുളള ഉത്സവങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് 2020 ജനുവരി 20 മുതല്‍ 2020 ഫെബ്രുവരി 20 വരെ സര്‍ക്കാര്‍ സമയമനുവദിച്ചു. തൃശൂര്‍ ജില്ലയില്‍ 2015ല്‍ രജിസ്ട്രര്‍ ചെയ്യാത്തതും 2012 മുമ്പ് നടന്നുവരുന്നതുമായ എല്ലാ ഉത്സവങ്ങളും രജിസ്ട്രര്‍ ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ വര്‍ഷം തോറും 1200 ലേറെ ഉത്സവങ്ങളില്‍ ആന എഴുന്നളളിപ്പ് നടക്കാറുണ്ടെന്നാണ് കണക്ക്. ഇതില്‍ 722 ഉത്സവങ്ങള്‍ മാത്രമാണ് നടത്തിപ്പുകാര്‍ രജിസ്ട്രര്‍ ചെയ്തിട്ടുളളത്.

രജിസ്‌ട്രേഷനുളള അപേക്ഷ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം. മുമ്പ് രജിസ്ട്രര്‍ ചെയ്ത ആരാധാനാലയങ്ങളുടെ അധിക വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കാവുന്നതാണ്. സൈറ്റ് വിലാസം: http:/kcems.in ആരാധനാലയത്തിന്റെ പേര്, മേല്‍വിലാസം, ജില്ല, താലൂക്ക്, വില്ലേജ്, ഫോണ്‍നമ്പര്‍, ഇ-മെയില്‍, സോഷ്യല്‍ ഫോറസ്ട്രി റേയ്ഞ്ച്‌പോലീസ് സ്റ്റേഷന്‍ പരിധി, ജിപിഎസ് റീഡിംഗ്, 2012 ന് മുമ്പ് ഉപയോഗിച്ചിരുന്ന ആനകളുടെ എണ്ണം, ആന എഴുന്നളളിപ്പ് ഉത്സവം നടത്തിയ വര്‍ഷങ്ങളുടെ എണ്ണം, ആന എഴുന്നളളിപ്പിനുളള വിശേഷാല്‍ മാസം, എഴുന്നളളപ്പിന്റെ സ്വഭാവം, ആരാധനാലയ ഭാരവാഹികളുടെ പേര്, സ്ഥാനം, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടുക. തൃശൂര്‍ ഫോണ്‍: 0487 2320609.