Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ലിംഗമാറ്റ ശസ്ത്രക്രിയ: എംപാനല്‍ ചെയ്യാന്‍ ആശുപത്രികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതുമായ വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര ആശുപത്രികളെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ എംപാനല്‍ ചെയ്യാന്‍ താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ള ആശുപത്രി മാനേജ്‌മെന്റുകളുടെ വിശദമായ പ്രൊപ്പോസലുകള്‍ ഫെബ്രുവരി 10 നകം സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി രണ്ടുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ വരുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് കേരളത്തില്‍ നിലവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സര്‍ക്കാര്‍/സര്‍ക്കരിതര ആശുപത്രികളെ എംപാനല്‍ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം. ഫോണ്‍: 04712306040.