Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനില്‍ ഭീഷണിപ്പെടുത്തിയ കേസും പ്രത്യേകം വിചാരണ ചെയ്യണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30 ന് വിധിപറയുക. ഹര്‍ജിയില്‍ വിധി പറയുന്നതുവരെ കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. വിധി വരുന്നതോടെ പ്രോസിക്യൂഷന്‍ വിചാരണ നടപടികള്‍ തുടങ്ങാനാകും.

കേസിലെ ഒന്നാം സാക്ഷിയെയാണ് വ്യാഴാഴ്ച ആദ്യം വിസ്തരിക്കുക. അതേസമയം കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസിലെ പ്രതികള്‍ ദിലീപിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെതിരേ ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.