Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സപ്ലൈകോ നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് വെബ്‌സൈറ്റ് നേരിട്ട് പരിശോധിക്കാം

തൃശ്ശൂര്‍: കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ് സൈറ്റ് കര്‍ഷകര്‍ക്ക് നേരില്‍ പരിശോധിക്കാന്‍ അവസരം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www.supplycopaddy.in എന്ന വെബ് സൈറ്റിലൂടെയാണ് അറിയാന്‍ അവസരം നല്‍കുന്നത്. കര്‍ഷകര്‍ സൈറ്റ് തുറന്ന ശേഷം ‘പൊതു വിവരങ്ങള്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

കര്‍ഷകരുടെ കൃഷിഭവന്‍ തിരിച്ചുള്ള ലിസ്റ്റ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍, മില്‍ അലോട്ട്‌മെന്റ്, പാടത്ത് നിന്നെടുത്ത നെല്ലിന്റെ അളവ്, പിആര്‍എസ്, പേയ്‌മെന്റ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാണ്. അതേസമയം രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കര്‍ഷകര്‍ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസര്‍ അറിയിച്ചു.

വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ അധികൃതര്‍ക്ക് തുടര്‍ നടപടികള്‍ക്ക് പോകാനാവൂ.