Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കൊറോണ വൈറസ്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്

ചൈന ഉള്‍പ്പെടെയുള്ളയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടില്‍ കഴിയേണ്ടതാണ്.

വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുകയും വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കുകയും വേണം

രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക

രോഗി ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക

സന്ദര്‍ശകരെ ഒഴിവാക്കുക

നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര, മറ്റു വസ്തുക്കള്‍, ബാത്‌റൂം എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക

ഉപയോഗിച്ച മാസ്‌കുകള്‍, ടവ്വലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക

നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവര്‍ മാസ്‌ക്, കയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാല, തോര്‍ത്ത് ഉപയോഗിച്ച് വായും മൂക്കും മറച്ചുപിടിക്കേണ്ടതാണ്

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും കഴുകുക

പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.