Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊറോണ: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂരിലെ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിദേശം നല്‍കാന്‍ വ്യാഴാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രാത്രി 11.45ന് ആരംഭിച്ച യോഗം പുലര്‍ച്ചെ ഒരുമണി വരെ നീണ്ടു നിന്നു. ആരോഗ്യമന്ത്രി ഇന്നും തൃശൂരില്‍ തന്നെ തുടരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

തൃശൂരില്‍ വേറെ മൂന്ന് വിദ്യാര്‍ത്ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.