Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

വീടിന്റെ മട്ടുപ്പാവില്‍ കഞ്ചാവ് ചെടികള്‍ നട്ടുപിടിപ്പിച്ച വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പോത്തുകല്ലില്‍ ഉപ്പടയില്‍, വീടിന്റെ മട്ടുപ്പാവില്‍ കഞ്ചാവ് ചെടികള്‍ നട്ടുപിടിപ്പിച്ചത് പൊലീസ് കണ്ടെത്തി. വീട്ടുടമയായ ഇയ്യകണ്ടത്തില്‍ അരുണ്‍കുമാര്‍ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറുപതോളം ചെടികളാണ് ഇയാള്‍ വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ മട്ടുപ്പാവിലേക്ക് ഓടിക്കയറിയ ഇയാള്‍ കഞ്ചാവ് ചെടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് ഇയാളെ തടഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തെ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.