Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കേന്ദ്രബജറ്റ് 2020: ആദായനികുതിയില്‍ വന്‍ ഇളവ്, അഞ്ചുലക്ഷം വരെ നികുതിയില്ല

ന്യൂഡല്‍ഹി: ആദായനികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി സീതാരാമന്റെ ബജറ്റ് അവതരണം. നികുതിഘടനയില്‍ പുതിയ സ്ലാബുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

പുതുക്കിയ നികുതി നിരക്ക് ഇങ്ങനെ

അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാക്കി.

അഞ്ചു ലക്ഷം – 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം (മുന്‍പ് 20 ശതമാനം)

7.5 ലക്ഷം – 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം (മുന്‍പ് 20 ശതമാനം)

10 ലക്ഷം – 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം (മുന്‍പ് 30 ശതമാനം)

12.5 ലക്ഷം – 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം (മുന്‍പ് 30 ശതമാനം)

15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി (മുന്‍പ് 30 ശതമാനം)

കൂടാതെ 15 ലക്ഷം രൂപയ്ക്ക് വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78000 രൂപയുടെ നേട്ടവുമുണ്ട്.

നികുതി സംവിധാനം ലഘൂകരിക്കുമെന്നും ഫോമുകള്‍ ലളിതമാക്കുമെന്നും മന്ത്രി അറിയിച്ചു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. ഉല്പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം മാത്രം നികുതി. ഐടി ഇളവില്‍ സര്‍ക്കാരിന് 40,000 കോടിയുടെ വരുമാന നഷ്ടമെന്ന് ധനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 31 നകം നികുതി കുടിശിക അടച്ചാല്‍ അധികതുക നല്‍കേണ്ടതില്ല. ജൂണ്‍ 30 വരെ ആദായനികുതി കുടിശിക തീര്‍ക്കുന്നവര്‍ക്ക് ചെറിയ പിഴ. നികുതിദായകര്‍ക്കായി ചാര്‍ട്ടര്‍ തയാറാക്കും.